തിരഞ്ഞെടുപ്പ്: പ്രചാരണച്ചെലവുകള്‍ അക്കൗണ്ട് വഴി മാത്രം, തെറ്റായ കണക്കുകള്‍ ഹാജരാക്കിയാല്‍ അയോഗ്യരാക്കും

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (15:45 IST)
കണ്ണൂര്‍:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയുടെ പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും പേരിലോ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കണം.
 
തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനുള്ള 10,000 രൂപ വരെയുള്ള തുക പണമായി നല്‍കാം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായിരിക്കണം. അതിന് മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്കായോ ബാങ്ക് വഴിയോ നടത്തേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article