തൃശൂരിൽ വിജയിക്കും, ഹെലികോപ്‌ടറിലെത്തി നാമനിർദേശപത്രിക സമർപ്പിച്ച് സുരേഷ്‌ഗോപി

വ്യാഴം, 18 മാര്‍ച്ച് 2021 (15:24 IST)
തൃശൂരിൽ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ്‌ഗോപി നാമനിർദേശപത്രിക സമർപ്പിച്ചു.തൃശൂരിൽ ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കളക്ടറേറ്റിലെത്തിയത്.
 
അതേസമയം തൃശൂരിൽ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങികഴിഞ്ഞതായും സുരേഷ്‌ഗോപി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍