സംസ്ഥാനത്ത് പോളിങ് ശതമാനം 70 കടന്നു

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (18:11 IST)
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്തെ ചവിട്ടുവരിയിലും തിരുവല്ലയിലെ വള്ളംകുളത്തുമാണ് ഓരോ വോട്ടര്‍മാര്‍ വീതം കുഴഞ്ഞു വീണു മരിച്ചത്. കോട്ടയത്തെ ചവിട്ടുവരി നട്ടാശേരി സ്വദേശി അന്നമ്മ ദേവസ്യ എന്ന 74 കാരിയാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍