സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം; ചോദ്യങ്ങ‌ൾക്ക് സർക്കാർ മറുപടി നൽകുന്നില്ല, സഭയിൽ പ്രതിപക്ഷ ബഹളം

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (09:47 IST)
സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എം എൽ എമാർ ചോദിയ്ക്കുന്ന ചോദ്യങ്ങ‌ൾക്ക് സർക്കാർ വേണ്ടത്ര മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളം. കഴിഞ്ഞ കുറേ ദിവസങ്ങളായി എംഎല്‍എമാർ ഉന്നയിക്കുന്ന ഒരു ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
 
സി പി ഐ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം ലഭിക്കുന്നില്ല. നിരവധി ദിവസങ്ങളിലായി ചോദിച്ച ചോദ്യങ്ങള്‍ വ്യക്തമാക്കിയാണ് ചെന്നിത്തല സഭയില്‍ സംസാരിച്ചതും. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ റൂളിങ് വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാനപ്പെട്ടതാണെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കാട്ടി സ്പീക്കര്‍ റൂളിങ് നല്‍കി. മന്ത്രിമാര്‍ ജാഗ്രതയോടെ ഉത്തരം നല്‍കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Next Article