ബാര്‍ കോഴ ആരോപണത്തില്‍ യുഡിഎഫില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി ഇടയുന്നതായി സൂചന.
ബാറുടമകളെ സഹായിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെന്നും നിയമവകുപ്പറിയാതെ നിയമോപദേശം തേടിയത് ദുരൂഹമെന്നുമാണ് മാണി വിഭാഗം പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് തിരിച്ചടി നല്‍കാനാണെന്നാണ് സൂചന.
എന്നാല്‍ വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലെത്തിയിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.