മാണിയുടെ അതൃപ്തിയില്‍ കാര്യമുണ്ട്; മാണിയെ പിന്തുണച്ച് കെ.സി ജോസഫ്

Webdunia
തിങ്കള്‍, 25 മെയ് 2015 (14:46 IST)
ബാര്‍ കോഴ കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്ന സംഭവത്തില്‍ മാണിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മാണിയുടെ അതൃപ്തിയില്‍ കാര്യമുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കെ റിപ്പോര്‍ട്ട് ചോരുന്നത് ശരിയല്ല. വിവരം ചോരുന്നത് അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാറോ ആഭ്യന്തരവകുപ്പോ അന്വേഷണത്തില്‍ ഇടപെടുന്നില്ളെന്നും കെ.സി ജോസഫ് വ്യക്തമാക്കി. നേരത്തെ ബാര്‍ കോഴ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും ചോരുന്നതില്‍ കെഎം മാണി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.