കെപിസിസി യോഗത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെതിരെ വിമര്‍ശനവുമായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെസി അബു. ഫേസ്ബുക്കിലും വാട്ട്സ് അപ്പിലും അക്കൗണ്ട് തുറന്ന് കലക്ടര്‍ ഷൈന്‍ ചെയ്യുകയാണെന്നാണ് അബുവിന്റെ പരാതി. കലക്ടര്‍ സിപിഎമ്മിന്‍്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അബു പറഞ്ഞു.
കോഴിക്കോട് കലക്ടര്‍ പ്രശാന്ത് ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല. ഈ വയസ്സു കാലത്ത് വാട്ട്സ് അപ്പിലും ഫേസ് ബുക്കിലും ഒന്നും പോകാന്‍ എനിക്ക് പറ്റില്ല. കടുത്ത കമ്മ്യൂണിസ്റ്റാണ് കലക്ടര്‍. ഇദ്ദേഹത്തെ വെച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകാന്‍ പറ്റില്ളെന്നും അബു പറഞ്ഞു. എം.കെ രാഘവന്‍ എംപിക്കും ഇതേ അഭിപ്രായമാണെന്നും യോഗത്തില്‍ പറഞ്ഞു. ചാര്‍ജെടുത്ത് ചുരുങ്ങിയ കാലംകൊണ്ട് മികച്ച കളക്ടറെന്ന് പേരെടുത്തയാളാണ് പ്രശാന്ത്. ഇതാണ് നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.