സര്‍ക്കാരിനെതിരെ കേരള കോൺഗ്രസ്-ബി നേതാവ് ആർ ബാലകൃഷ്ണപിള്ള. കെബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നൽകാമെന്ന് വാക്ക് പറഞ്ഞശേഷം മന്ത്രിസ്ഥാനം നൽകാത്തത് ചതിയാണെന്നാണ് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്.
ഇനി മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് താനോ പാര്‍ട്ടിയോ ആരുടെയും പിന്നാലെ പോകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പെട്ടെന്നുള്ള മദ്യനിരോധനം അപ്രായോഗികമാണെന്നും. എന്നാല്‍ മദ്യം പൂണമായി നിരോധിക്കണമെന്നതാണ് കേരള കോൺഗ്രസിന്റെ അഭിപ്രായമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സംസ്ഥാനത്തിന് മദ്യനിരോധനത്തിലൂടെ വലിയ ധനനഷ്ടമുണ്ടാകുമെന്ന വാദം പൂർണമായും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനിരോധനം വരുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ ഒരു നികുതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു. മദ്യനയം യുഡിഎഫിൽ പിന്നീട് ചർച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.