അന്ന് കവിയൂർപ്പൊന്നമ്മ, ഇന്ന് ആ യുവ നടി !

Webdunia
ശനി, 18 ഫെബ്രുവരി 2017 (11:20 IST)
നടിയ്ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമ ലോകം. മുൻവൈരാഗ്യത്തിന്റെ പേരിലാണ് നടിയ്ക്കെതിരെ ഇത്തരമൊരു ആക്രമം ഉണ്ടായതെന്ന് പൊലീസ് കരുതുന്നു. സംഭവത്തിൽ നടിയുടെ ഡ്രൈവർ മാർ‌ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിൽ എന്ന പെരുമ്പാവൂർ സ്വദേശിയാണ് സംഭവത്തിലെ മുഖ്യസൂത്രധാരൻ എന്നാണ് റിപ്പോർട്ടുകൾ.
 
നടിയുടെ മുൻ ഡ്രൈവറാണ് സുനിൽ. ഇയാളെ പൊലീസ് തിരയുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇക്കാര്യമറിയാതെയാണ് നടി സുനിലിനെ ജോലിക്ക് തെരഞ്ഞെടുത്തത്. പിന്നീട് സുനിലിന്റെ പശ്ചാത്തലം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ പ്രതികാരമാകാം ആക്രമണമെന്ന് പൊലീസ് കരുതുന്നു.
 
എന്നാൽ, താരങ്ങൾക്ക് നേരെ ഡ്രൈവർമാരുടെ പക്കൽ നിന്നുമുണ്ടാകുന്ന ആക്രമങ്ങളും പ്രതിഷേധങ്ങളും ഇതാദ്യമല്ല. കഴിഞ്ഞ വർഷം നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍ ഡ്രൈവര്‍ തല്ലിത്തകര്‍ത്തതും വലിയ വാർത്തയായിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലുള്ള ദേഷ്യത്തില്‍ മുന്‍ ഡ്രൈവര്‍ ജിതീഷും സുഹൃത്ത് രവിയും ചേര്‍ന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ കാർ തകർത്തത്. കവിയൂര്‍ പൊന്നമ്മ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിതീഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. അന്നു മുതല്‍ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടെ എത്തി ഇയാള്‍ കവിയൂര്‍ പൊന്നമ്മയെ ശല്യം ചെയ്തിരുന്നു‌വെന്നതും മലയാളികൾ ചർച്ച ചെയ്ത കാര്യമാണ്.
 
Next Article