കത്തുവ; ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം - ആരും സംരക്ഷിക്കുന്നില്ലെന്ന് ദുർഗ

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (09:55 IST)
കത്തുവയിൽ എട്ടു വയസുകാരി കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പാലക്കാട് സ്വദേശിയായ ദുർഗ മാലതി ചിത്രം വരച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാൽ, ഹിന്ദുക്കളെ മോശമായി കാണിക്കുന്നതാണ് ദുർഗയുടെ ചിത്രമെന്ന് ആർ എസ് എസ് ആരോപിച്ചിരുന്നു.
 
ഇപ്പോൾ സംഭവത്തിൽ ദുർഗയുടെ വീടിന് നേർക്ക് ആക്രമണം നടന്നിരിക്കുകയാണ്. തൃത്താലയിലെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ദുര്‍ഗമാലതി ആക്രമണ വിവരം പുറത്തുവിട്ടത്.
 
ഒരു മതത്തിനും എതിരായല്ല താന്‍ ചിത്രം വരച്ചതെന്ന് പലതവണ പറഞ്ഞിട്ടും തനിക്ക് നേരെ അക്രമങ്ങളും വധ ഭീഷണികളും തുടരുകയാണെന്ന് ചിത്രകാരി പറയുന്നു. തനിക്കെതിരെ മാത്രമല്ല, തന്റെ പേര് മെന്‍ഷന്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് നേരെയും ആക്രമണമുണ്ട്. മാപ്പു പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് മാത്രമല്ല, ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളുണ്ടെന്നും ദുർഗ പറയുന്നു.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അനുബന്ധ വാര്‍ത്തകള്‍

Next Article