കാട്ടാക്കടയില്‍ വീട് കുത്തിത്തുറന്ന് പതിനാറ് പവന്‍ കവര്‍ന്നു

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (11:50 IST)
വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ അവസരം നോക്കി വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കള്ളിക്കാട് ദേവന്‍കോട് വൃന്ദാഭവനില്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സുജിത്തിന്‍റെ വീട്ടിലാണു മോഷണം നടന്നത്.

ജോലി സംബന്ധമായി സുജിത് ദൂരെ സ്ഥലത്തേക്ക് പോയപ്പോള്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. തിരികെ സുജിതും കുടുംബവും ഞായറാഴ്ച വീട്ടിലെത്തിയപ്പോഴാണു മുന്‍ വാതില്‍ തകര്‍ത്ത് മോഷണ സംഘം അകത്തു കടന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച വിവരം അറിയുന്നത്.

മോഷണം സംബന്ധിച്ച് നെയ്യാര്‍ഡാം പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം