കാസർകോട് രണ്ടുപേർക്ക് പന്നിപ്പനി: ജാഗ്രതാ നിർദേശം

ചൊവ്വ, 5 ജൂലൈ 2022 (15:27 IST)
കാസർകോട് ജില്ലയിൽ രണ്ടുപേർക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ പനിയുമയി എത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
 
വായുവിലൂടെയാണ് രോഗം പടരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിലൂടെ മറ്റൊരാളിലെത്തുന്നു. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാം.
 
മാസ്ക് ധരിക്കൽ,കൈ കഴുകൽ തുടങ്ങി കൊവിഡ് കാലത്ത് സ്വീകരിച്ച മുൻകരുതലുകളെല്ലാം രോഗത്തിനെതിരെ എടുക്കണം. പ്രായമായവർ,ഗർഭിണികൾ,രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍