കനത്ത മഴ: കാസര്‍ഗോഡ് ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

ചൊവ്വ, 5 ജൂലൈ 2022 (08:14 IST)
കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ അഞ്ച്) കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. അങ്കണവാടികളും കേന്ദ്രീയ വിദ്യാലയങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍