ലോക്‌ഡൗൺ ലംഘിച്ച് കറങ്ങിനടന്നു, കാസർഗോഡ് യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു, കർണാടകത്തിൽ പോയിരുന്നതായി യുവാവ്

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (10:40 IST)
കാസര്‍കോട് മാവുങ്കാല്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് എവിടെനിന്ന് എന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാൾ വിദേശ യാത്ര നടത്തുകയോ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. ലോക്‌ഡൗൺ പാലിക്കാതെ കർണാടകത്തിലേയ്ക്ക് ഉ:ൾപ്പടെ യാത്ര ചെയ്തിരുന്നു എന്ന് യുവാവ് ആരോഗ്യ പ്രവർത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് സമൂഹ വ്യാപനത്തിനുള്ള സാധ്യത ആരോഗ്യ വകുപ്പ് പരിശോധിയ്ക്കുകയാണ്.   
 
ഈ മാസം 16 ന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് 24 ന് വീണ്ടും എത്തിയപ്പോൾ അധികൃതര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ലോക്‌ഡൗൺ നിലനിൽക്കേ ഒരുമാസം മുൻപ് കര്‍ണാടക മടിക്കേരിയില്‍ പോയതായി ആരോഗ്യവകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കി. യുവാവിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article