സിപിഎമ്മിന് യുഡിഎഫ് പിന്തുണ; 18വര്‍ഷമായി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്ത് ബിജെപിക്ക് നഷ്‌ടമായി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (18:34 IST)
18വര്‍ഷമായി ഭരണം കയ്യാളുന്ന കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്‌ടം.

വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി കാറുഡുക്ക പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന നിര്‍ണായക അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് അധികാരം നഷ്ടമായത്.

സിപിഎം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ എട്ടുവോട്ടുകള്‍ക്കാണ് പാസ്സായത്. സിപിഎമ്മിന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം യുഡിഎഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി ചുരുങ്ങി.

വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം ശനിയാഴ്‌ചയുണ്ടാകും. അതേസമയം, ബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇടത് - വലത് മുന്നണികള്‍ തയ്യാറായിട്ടില്ല.

ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും രാജ്യവ്യാപകമായി തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് കാറടുക്കയില്‍ കണ്ടതെന്ന് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

Next Article