യുഡിഎഫ് ഉന്നതാധികാരസമിതിയിൽ നിന്ന് വി എം സുധീരൻ രാജിവെച്ചു

വ്യാഴം, 2 ഓഗസ്റ്റ് 2018 (11:17 IST)
യുഡിഎഫ് ഉന്നതാധികാരസമിതിയിൽനിന്ന് വി.എം. സുധീരൻ രാജിവച്ചു. ഇ മെയിൽ വഴിയാണ് സുധീരൻ കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. 
 
കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. മാണി ഗ്രൂപ്പിന് രാജ്യ സഭ സീറ്റ് നല്‍കിയതില്‍ സുധീരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുധീരൻ നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു രാജിയെന്നാണു സൂചന.
 
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സുധീരൻ രംഗത്തുവന്നിരുന്നു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നുമാണു സുധീരൻ പറഞ്ഞത്. എന്നാൽ സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍