കാസർകോട് ബാങ്ക് കൊള്ള: അന്വേഷണം കര്‍ണ്ണാടകയിലേക്കും

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (14:00 IST)
കാസര്‍കോട് കുട്‌ലയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം കര്‍ണ്ണാടകയിലേക്കും. പ്രതികള്‍ക്ക് പ്രാദേശികമായ സഹായം ലഭിച്ചെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
 
തിങ്കളാഴ്ചയാണ് കുട്‌ലു സഹകരണ ബാങ്കില്‍ കവര്‍ച്ച നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ബാങ്കിനുള്ളിലേക്കു കയറി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. 12 ലക്ഷം രൂപയും 21 കിലോ സ്വര്‍ണ്ണവുമാണ് ബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. നേരത്തെ ബാങ്കില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.