96-ാം വയസ്സില്‍ രാജ്യത്തെ ഒന്നാം റാങ്കുകാരി; കാര്‍ത്യായനിയമ്മ ഇനി ഓര്‍മ

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (08:40 IST)
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ ഒന്നാം റാങ്ക് ജേതാവാണ് കാര്‍ത്യായനിയമ്മ. അന്ന് കാര്‍ത്യായനിയമ്മയ്ക്ക് 96 വയസ്സായിരുന്നു. 
 
2018 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച കാര്‍ത്യായനിയമ്മ ഡല്‍ഹിയിലെത്തി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രങ്ങളും വാര്‍ത്തയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരുന്നു. 53 അംഗ രാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വില്ലിന്റെ അംബാസഡറായി കാര്‍ത്യായനിയമ്മയെ തിരഞ്ഞെടുത്തിരുന്നു. 
 


കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫസര്‍ സി.രവീന്ദ്രനാഥ് അനുശോചനം രേഖപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article