വരള്‍ച്ചാ പ്രദേശത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശനം നടത്തുന്നതിനായി എത്തിയപ്പോള്‍ അധികൃതര്‍ പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം. റോഡിലെ പൊടി ശമിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്രയധികം വെള്ളം ഉപയോഗിച്ചത്.
കടുത്ത വരള്‍ച്ച നേരിടുന്ന ബംഗാള്‍കോട്ടിലെ ബില്ലഗിയയില്‍ ആയിരുന്നു മുഖ്യമന്ത്രി സന്ദര്‍ശനത്തിനായി എത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വരള്‍ച്ച നിലനില്‍ക്കുന്ന ബിലാഗി താലൂക്കിലെ ബദാഗാന്ധി ഗ്രാമവും മുഖ്യമന്ത്രി അടുത്ത ദിവസം സന്ദര്‍ശിക്കും.