കരിപ്പൂര്‍: ഒമ്പതു ജവാന്മാര്‍ ഹാജരാകണമെന്ന് അന്വേഷണസംഘം

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (14:27 IST)
കരിപ്പൂര്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജവന്മാര്‍ ഹാജരാകണമെന്ന് അന്വേഷണസംഘം. ജവാന്മാരുടെ ലിസ്റ്റ് സി ഐ എസ് എഫ് അന്വേഷണസംഘത്തിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു ജവാന്മാരെ 24 മണിക്കൂറിനുള്ളില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.
 
അതേസമയം, എസ് എസ് യാദവിന്റെ കൊലക്കേസില്‍ പ്രതിയായ അജികുമാറിനെ മഞ്ചേരി സി ജെ എം കോടതിയില്‍ ഹാജരാക്കും.
 
അക്രമത്തില്‍ പങ്കെടുത്ത ഒമ്പതു പേരുടെ പേരുകളാണ് സി ഐ എസ് എഫിന് അന്വേഷണസംഘം കൈമാറിയത്. എ ഡി ജി പി ശങ്കര്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സി ഐ എസ് എഫ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞവരാണ് പട്ടികയില്‍ ഉള്ള എല്ലാവരും.