കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണ്ണകടത്തു പിടിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 30 നവം‌ബര്‍ 2020 (11:10 IST)
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1.15 കോടിയുടെ സ്വര്‍ണ്ണം പിടികൂടി. മിശ്രിത രൂപത്തില്‍ സൂക്ഷിച്ച 2.31 കിലോഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്.
 
ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം എന്നയാളാണ് മിത്ര രൂപത്തില്‍ ഹാന്‍ഡ് ബാഗേജിനുള്ളില്‍ 1568 ഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
 
ഇതിനൊപ്പം ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണ്ണവും പിടികൂടിയിട്ടുണ്ട്. ഇതും മിശ്രിത രൂപത്തിലുള്ളതാണ്. ഇത് ആരാണ് ഇവിടെ ഒളിപ്പിച്ചതെന്നോ ആരാണ് കൊണ്ടുവന്നത് എന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍