കറാച്ചി 81: പാകിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കും

തിങ്കള്‍, 20 ജൂണ്‍ 2016 (17:17 IST)
പാകിസ്ഥാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രത്തില്‍ യുവനായകന്‍ പൃഥ്വിരാജ് നായകനാകും. 
നിലവില്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ ‘ഊഴം’ എന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്. 
 
വരുന്ന ഓണത്തിന് റിലീസ് ആകുന്ന ‘ഊഴ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ നവാഗത സംവിധായകന്‍ ജയകൃഷ്‌ണന്റെ ‘എസ്ര’ യില്‍ ജോയിന്‍ ചെയ്യും. ‘എസ്ര’ പൂര്‍ത്തിയായാലുടന്‍ തന്നെ ‘കറാച്ചി 81’ ന്റെ ചിത്രീകരണം ആരംഭിക്കും.
 
ആസിഫ് അലി നായകനായിരുന്ന ‘ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആയിരുന്ന കെ എസ് ബാവയാണ് ‘കറാച്ചി 81’ സംവിധാനം ചെയ്യുന്നത്. വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം  നിര്‍മ്മിക്കുന്നത്. ചാരവൃത്തി പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും.

വെബ്ദുനിയ വായിക്കുക