കണ്ണൂര്‍ കൊലപാതകം; പി ജയരാജന്റെ മകനെതിരേ കേസെടുത്തു

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (10:03 IST)
ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെ പരാമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ കേസെടുത്തു. കൊലപാതക് വാര്‍ത്ത പുറത്തുവന്നതിനു പിന്നലെ ജെയിന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉണ്ടായതിനേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ഐടി ആക്ട് പ്രകാരം കതിരൂര്‍ പൊലീസാണ് കേസെടുത്തത്. ആദ്യം ഫേസ്ബുക്കില്‍ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്ന് പോസ്റ്റ് വിവാദമായതൊടെ പോസ്റ്റ് പിന്‍‌വലിച്ചിരുന്നു, തുടര്‍ന്ന് തന്റെ നടപടിയേ ന്യായീകരിച്ച് ജെയിന്‍ ഇട്ട പോസ്റ്റിനെതിരേയാണ് കേസ് വന്നിരിക്കുന്നത്.

'കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരിരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍.. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും
ഇങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ഒന്നാം തീയതി രാവിലെ 11ന് ഉക്കാസ്മെട്ടയില്‍ വച്ചാണ് മനോജിനും സുഹൃത്ത് കൊളപ്രത്ത് വീട്ടില്‍ പ്രമോദിനും നേരെ ആക്രമണമുണ്ടായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പ്രമോദ് ചികിത്സയിലാണ്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.