കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ഏപ്രില്‍ 2022 (05:49 IST)
കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. നരിക്കോട് മലയില്‍ താമസിക്കുന്ന ജോഷിയുടെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിന്‍ സ്റ്റിക്ക്, 17 ഡിറ്റണേറ്റര്‍ എന്നിവ പിടികൂടിയത്. വ്യാജവാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ജോഷിയെ കൊളവല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article