മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടിയ പൊലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:01 IST)
മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടിയ പൊലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. തളിപ്പറമ്പ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇഎന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്. എടിഎമ്മില്‍ നിന്ന് അരലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയത്. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പണം നഷ്ടപ്പെട്ടത് മനസിലാക്കിയതിനെ തുടര്‍ന്ന് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article