സര്‍വകലാശാല വിവാദം: ഗവര്‍ണറുടെ നിലപാടിനു പിന്നില്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 15 ഡിസം‌ബര്‍ 2021 (15:17 IST)
സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണറുടെ നിലപാടിനു പിന്നില്‍ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ആരോപണം നടത്തിയത്. നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം നേരത്തേ സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രക്ഷപ്പെട്ടത്. 
 
കോടതി എതിര്‍ത്തിരുന്നെങ്കില്‍ വിസി പുറത്തുപോകുമായിരുന്നു. നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നതാണ് കോടതിയില്‍ തുണയായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article