ഒമിക്രോണ്‍ 77 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെട്രോസ് എ ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. മുന്‍പ് വന്നിട്ടുള്ള കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വ്യാപിക്കുന്നത് താരതമ്യം ചെയ്യാന്‍പോലും സാധിക്കാത്ത വിധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒമിക്രോണ്‍ ഏകദേശം എല്ലാ രാജ്യങ്ങളിലും ഉണ്ടെന്നും ടെട്രോസ് പറഞ്ഞു.