തലശേരിയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍

ശ്രീനു എസ്
ചൊവ്വ, 29 ജൂണ്‍ 2021 (08:58 IST)
തലശേരിയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍. വ്യവസായി ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ വ്യവസായിയുടെ സമീപത്ത് എത്തിക്കുകയായിരുന്നു. 
 
പെണ്‍കുട്ടിയുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അമ്മയുടെ സഹോദരി ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

അനുബന്ധ വാര്‍ത്തകള്‍

Next Article