സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തിരുവള്ളൂര്‍ സ്വദേശിനിയായ ജ്യോതിശ്രീ എന്ന യുവതി ആത്മഹത്യ ചെയ്തു. പീഡന വിവരം വീഡിയോയില്‍ പങ്കുവച്ചതിനു ശേഷമാണ് ജ്യോതിശ്രീ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണക്കാര്‍ ഭര്‍ത്താവും അമ്മായിയമ്മയുമാണെന്ന് യുവതി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളവയല്‍ സ്വദേശിയായ ബാലമുരുകനുമായി യുവതിയുടെ വിവാഹം നടന്നത്.