തേങ്ങ പെറുക്കാന്‍ പോയപ്പോള്‍ കിട്ടിയ വസ്തു ബോംബാണെന്നറിയാതെ തറയില്‍ ഇടിച്ച് തുറക്കാന്‍ ശ്രമിച്ചു; തലശ്ശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജൂണ്‍ 2024 (18:54 IST)
തലശ്ശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്. 86 വയസായിരുന്നു. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്നറിയാതെ തറയില്‍ ഇടിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തില്‍ വയോധികന്റെ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പറമ്പില്‍ ബോംബ് വന്നതെങ്ങനെയെന്ന് അന്വേഷിക്കും. വീടിനടുത്തുള്ള പറമ്പില്‍ തോങ്ങ പെറുക്കാന്‍ പോയതായിരുന്നു വൃദ്ധന്‍. മാസങ്ങള്‍ക്ക് മുന്‍പ് പാനൂരിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ആക്രി ശേഖരിക്കുന്നയാളിനാണ് ഗുരുതരമായി പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article