കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍

Webdunia
ശനി, 6 ഫെബ്രുവരി 2016 (12:21 IST)
കൊലക്കേസ് പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള സ്വദേശി അമ്മനം സതി എന്ന സതിയാണു കന്‍റോണ്‍മെന്‍റ് സി.ഐ അനില്‍ കുമാര്‍, എസ്.ഐ സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
 
ജില്ലയിലും പുറത്തും ഇയാള്‍ കഞ്ചാവിന്‍റെ മൊത്തവിതരണക്കാരന്‍ ആയാണ് അറിയപ്പെടുന്നത്. 2006 ല്‍ കരിമഠം സ്വദേശി നാസര്‍ എന്നയാളെ കൊലപ്പെടുത്റ്റിയ കേസിലെ ഒന്നാം പ്രതിയാണിയാള്‍. 
 
തമിഴ്നാട്ടിലെ കമ്പം, തേനി എന്നീ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി ഇവിടെ കൊണ്ടുവന്ന് ചില്ലറയായി വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി.