കാഞ്ഞങ്ങാട് ബാര്‍: നഗരസഭാ വൈസ് ചെയര്‍മാനെ പുറത്താക്കി

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (18:02 IST)
പുതിയ ബാറിന് ലൈസന്‍സ് അനുവധിച്ച കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിയെ ആറു വര്‍ഷത്തേക്ക്  കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
കൂടാതെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും ഉത്തരവായി. കെപി അനില്‍കുമാര്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി.

കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് കമ്മറ്റി പ്രസിഡന്റെ എം അസൈനാര്‍, മണ്ഡലം പ്രസിഡന്റെ കുഞ്ഞിക്കണ്ണന്‍ എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനും ആറ് കോണ്‍ഗ്രസ്  കൌണ്‍സിലര്‍മാരെ ശാസിക്കാനും കെപിസിസി തീരുമാനിച്ചു.