മോദിക്ക് വിദേശ യാത്ര നടത്താൻ പണമുണ്ട്, രാജ്യത്തിന്റെ വികസനത്തിന് മാത്രം ചില്ലിക്കാശില്ല; കനയ്യ കുമാർ

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (15:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ രംഗത്ത്. അടിക്കടി വിദേശയാത്ര നടത്താനും ആയുധങ്ങൾ വാങ്ങാനും മോദിക്ക് പണമുണ്ട്. എന്നാൽ രാജ്യത്തിന് നല്ലത് ചെയ്യാൻ മാത്രം കയ്യിൽ പൈസ ഇല്ലെന്നും കനയ്യ ആരോപിച്ചു.
 
വിദ്യാഭ്യാസത്തിന് വേണ്ടിയോ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയോ ചിലവഴിക്കാൻ മോദിയുടെ കയ്യിൽ പണമില്ലെന്നും കനയ്യ ആരോപിച്ചു. ഇ എം എസ് അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുക്കാനായി തൃശൂരിലെത്തിയ കനയ്യ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
 
ഭരണഘടനയെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുള്ള വഴികളാണ് അവർ സ്വീകരിക്കുന്നത്. എല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ജെ എൻ യുവിലുണ്ടായ സംഭവങ്ങളുടെ വ്യാജ വീഡിയോകൾ ഒറിജിനലായതിന്റെ കാരണം തെരഞ്ഞെടുപ്പ് ആയിരുന്നെന്നും കനയ്യ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article