സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം); മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ കാനം

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (15:22 IST)
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിലേക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

കെഎം മാണി വിഭാഗത്തെ ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് എടുക്കേണ്ട സാഹചര്യമില്ല. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മെന്നും കാനം വ്യക്തമാക്കി.

സോളാര്‍ കേസിലെ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. മാണി വിഭാഗത്തെ തൈലം തളിച്ച് മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.

ഇടതു മുന്നണിയുടെ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് കാനം രംഗത്തുവന്നത്. അതേസമയം, ആര്‍ക്കൊപ്പം പോകുമെന്ന കാര്യത്തില്‍ മാണി ഈതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article