തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല്ല ചെയ്‌തതിന് ശേഷം പ്രതികള്‍ മൃതദേഹങ്ങളോട് കാണിച്ചത് അതിക്രൂരത. ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി അനീഷാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആഭിചാരക്രീയകളും പണത്തിനോടുള്ള ആര്‍ത്തിയുമാണ് കൊലയ്‌ക്ക് കാരണമായത്.
രണ്ടു വര്‍ഷമായി കൃഷ്‌ണനൊപ്പം പൂജകള്‍ ചെയ്യുന്ന അനീഷ് സ്വന്തം വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകൾ ചെയ്യിച്ചിരുന്നു. ഇതിനായി 30,000 രൂപയും കൃഷ്‌ണന് കൈമാറി. അനിഷ് ഇടനിലക്കാരനായ മറ്റൊരു ഇടപാടില്‍ പൂജയ്‌ക്കായി ഒന്നര ലക്ഷം രൂപയും കൃഷ്‌ണന് നല്‍കിയിരുന്നു. ഈ പണം അനീഷാണ് കൃഷ്‌ണന് വാങ്ങി നല്‍കിയത്.
എന്നാല്‍ പൂജകള്‍ ഫലിക്കാതെ വന്നതോടെ അനീഷ് കൃഷ്‌ണനോട് പണം തിരികെ ആവശ്യപ്പെട്ടു. ഇതിനിടെ ഇടനിലക്കാരനായി നിന്ന ഇടപാടിലെ വ്യക്തിയും പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ അനീഷ് കൃഷ്‌ണനുമായി തെറ്റി. ഇതോടെയാണ് കൃഷ്‌ണനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ അനീഷ് പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്.
കൊലനടത്തി ശരീരത്തിലെ ചൂട് മാറുംമുമ്പേ സൂശിലയുടെയും മകള്‍ ആർഷയുടെയും മൃതദേഹങ്ങള്‍ അപമാനിച്ചു. ലിബീഷും ഇത്തരത്തില്‍ പെരുമാറിയെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. മറവ് ചെയ്യുന്നതിന് മുമ്പായി മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ചുവെന്നും പ്രതി വ്യക്തമാക്കി.