കാലിക്കറ്റ് സര്‍വകലാശാലയില്‍ മുസ്ലീം ലീഗിന്റെ താലിബാനിസമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗ് കോടിയേരി ബാലകൃഷ്ണന്‍. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ലീഗിനെതിരെ കൊടിയേരി രംഗത്ത് വന്നത്.
സര്‍വകലാശാലയില്‍ നടക്കുന്നത് ലീഗിന്റെ താലിബാനിസമാണ്, മുസ്ളീംലീഗ് പ്രാദേശിക കമ്മിറ്റി പറയുന്നതു പോലെയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത്, സര്‍വകലാശാലയുടെ ഭരണത്തില്‍ മുസ്ളീം ലീഗിന്റെ ഇടപെടല്‍ ഒരു തരത്തിലും അനുവദിക്കാനാവില്ല. ഇതിനെ ചെറുത്ത് തോല്‍പിക്കുക തന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം സിപിഎം ഏറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അണ്‍ എയ്ഡഡ് കോഴ്‌സുകളില്‍ വന്‍ തുക ഫീസ് നല്‍കി പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സൗകര്യമാണ് ഒരുക്കേണ്ടത്. അല്ലാതെ സാധാരണ വിദ്യാത്ഥികള്‍ക്ക് ലഭിക്കേണ്ട ഹോസ്റ്റല്‍ സൗകര്യം അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയല്ല വേണ്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമാണിത്. ഇക്കാര്യം ഉന്നയിച്ച് പലതവണ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നിട്ടും നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ സമരത്തെ തകര്‍ക്കാനാണ് വൈസ് ചാന്‍സലറും യുഡിഎഫ് സിന്‍ഡിക്കേറ്റംഗങ്ങളും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.