പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, നിരവധി പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (09:26 IST)
പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കല്ലട ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ 7.45 ഓടെയായിരുന്നു അപകടം. ബസില്‍ മുപ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറക്കത്തില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ യാത്രക്കാരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article