കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു

Webdunia
തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (13:37 IST)
കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് രണ്ടാം വര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ നെറ്റിയിലാണ് പാമ്പ് കടിച്ചത്. കടിച്ച പാമ്പിനെ ഹോസ്റ്റല്‍ മുറിയിലെ കട്ടിലിന് സമീപത്ത് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രശ്‌നം അടക്കമുള്ളവ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിനിടെയാണ് സംഭവം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.