മലയാളികളുടെ പ്രീയപ്പെട്ട കലാഭവൻ മണി മരിച്ചിട്ട് ഒരു വർഷം തികയുന്നു. എന്നാൽ, ഇതുവരെയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സമരത്തിനൊരുങ്ങുന്നു. ഇന്ന് മുതല്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍ വി രാമകൃഷ്ണന്‍ ചേനത്തുനാട് കലാഗൃഹത്തിന് മുന്നില്‍ നിരാഹാരമനുഷ്ടിക്കും.
അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് മണിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ വേണ്ടത്ര പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ഇതിനെതിരേയും മരണകാരണത്തില്‍ വ്യക്തത വരുത്താതെ അന്വേഷണം അവസാനിപ്പിക്കാനുമുള്ള നീക്കത്തിനുമെതിരെയാണ് പ്രതിഷേധം.
കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് തിങ്കളാഴ്ച തികയുന്ന പശ്ചാത്തലത്തിലാണ് നിരാഹാര സമരവുമായി കുടുംബം രംഗത്തിറങ്ങുന്നത്. അന്വേഷണസംഘത്തിനെതിരെ കോടതിയെ സമീപിക്കാനും സഹോദരന്‍ ഒരുങ്ങുന്നുണ്ട്. അതേ സമയം കലാഭവന്‍ മണി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ ഇന്ന് മുതല്‍ ചിരസ്മരണ സംഘടിപ്പിക്കും.