മണിയുടെ മൂത്ര സാമ്പിൾ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്കും ആന്തരീകാവയവങ്ങൾ വിദഗ്ധ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിലേക്കും അയച്ചിരുന്നു. എന്നാൽ മൂത്രസാമ്പിളിൽ കീടനാശിനിയുടെയും മീഥൈൽ ആൽക്കഹോളിന്റേയും സാന്നിധ്യം കണ്ടെത്തിയെങ്കിലും അതിന്റെ അളവ് എത്രത്തോളമുണ്ടെന്ന് ലാബിന് വ്യക്തമാക്കാൻ കഴിയാത്തതിനാലാണ് തുടർപരിശോധനയ്ക്കായി സാമ്പിളുകൾ ഹൈദരാബാദിലേക്ക് അയക്കുന്നതെന്നും പൊലീസ് അറിയിച്ചു.