കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഡിജിപി ലോക്‍നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം നടക്കുന്നു എന്നുമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തൃശൂരിൽ ഇന്ന് നടന്ന സിറ്റിംഗില്‍ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതി പരിഗണിച്ചാണ് കമീഷനംഗം കെ മോഹൻകുമാർ അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെയും രാസപരിശോധനാ ഫലത്തിലുമുള്ള പൊരുത്തക്കേടുകള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.