ലഹരിമരുന്ന് കടത്തിയത് നായ്ക്കള്‍ക്കുള്ള തീറ്റയുടെ കവറില്‍; വിട്ടയച്ച യുവതിയെ എക്‌സൈസ് വീണ്ടും അറസ്റ്റ് ചെയ്തു

Webdunia
ശനി, 28 ഓഗസ്റ്റ് 2021 (16:13 IST)
കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ നേരത്തെ വിട്ടയച്ച യുവതിയെ എക്‌സൈസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കാതെ ഒഴിവാക്കിയ തിരുവല്ല സ്വദേശി ത്വയ്ബയെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതിയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെന്നൈയില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് എത്തിച്ച സംഘത്തില്‍ ത്വയ്ബയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നായ്ക്കള്‍ക്ക് നല്‍കുന്ന തീറ്റയുടെ കവറില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article