വിദ്യാര്‍ത്ഥിനിയുടെ മരണം: നാലുപേര്‍ പിടിയില്‍

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (17:57 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം കുഴിക്കാട്ടുപടി വേണാട്ട് വീട്ടില്‍ ബിന്ധ്യ എന്ന കുട്ടിയാണ്‌ ഈ മാസം പന്ത്രണ്ടിന്‌ ആത്മഹത്യ ചെയ്തത്.

ലൈംഗിക പീഡനത്തിനിരയായതാണു ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണു അന്‍വര്‍, അജ്മല്‍, ഇര്‍ഷാദ്, നവാസ് എന്നീ യുവാക്കളെ പൊലീസ് വലയിലാക്കിയത്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപം സയനൈഡ് കഴിച്ച് മരിച്ച നിലയിലാണു ബിന്ധ്യയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പം സഹപാഠിയേയും അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഈ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.