കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

Webdunia
വെള്ളി, 20 ജൂണ്‍ 2014 (15:10 IST)
കടകം‌പള്ളി, കളമശ്ശേരീ ഭൂമിതട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ. അന്വേഷണവുമായി സഹകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കാട്ടി സിബിഐ ഹൈക്കൊടതിയില്‍ സമര്‍പ്പിച്ച ഉപ ഹര്‍ജിയിലാണ് സിബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അന്വേഷണവുമായി പൊലീസ് സഹകരിക്കുന്നില്ല, സഹകരണം ഉണ്ടെങ്കില്‍ മാത്രമെ അന്വേഷണം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കു എന്നും സിബിഐ പറയുന്നു.

മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയുടെ മുന്‍ ഗണ്‍‌മാനായിരുന്ന സലീം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.