കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

ജോണ്‍സി ഫെലിക്‍സ്

തിങ്കള്‍, 18 ജനുവരി 2021 (21:25 IST)
കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. 61 വയസായിരുന്നു. കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികി‌ത്സയിലായിരുന്ന വിജയദാസിന്‍റെ തലച്ചോറില്‍ രക്‍തസ്രാവമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.
 
2011ലും അദ്ദേഹം കോങ്ങാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നു. പാലക്കാട് ജില്ലാപഞ്ചായത്തിന്‍റെ ആദ്യ അധ്യക്ഷനായിരുന്നു. നിലവില്‍ സി പി എമ്മിന്‍റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായിരുന്നു കെ വി വിജയദാസ്.
 
വി പ്രേമകുമാരിയാണ് ഭാര്യ. രണ്ടു മക്കള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍