മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം: കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചു

വെള്ളി, 11 ജനുവരി 2019 (14:33 IST)
ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം.
 
സുരേന്ദ്രന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോവുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ ചോദിച്ചു.
 
സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍