കൊല്ലം തുളസി കുടുങ്ങുന്നു, മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വ്യാഴം, 10 ജനുവരി 2019 (13:00 IST)
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ നടന്‍ കൊല്ലം തുളസി കുടുങ്ങുന്നു. തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുളസി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
 
ശബരിമല വിഷയത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചുമാണ് കൊല്ലം തുളസി കൊലവെറി പ്രസംഗം നടത്തിയത്. ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നും തുളസി പറഞ്ഞിരുന്നു. ഇതാണ് വിവാദമാകുകയും കേസാകുകയും ചെയ്തത്. 
 
ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും തുളസിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് കൊല്ലം തുളസി കമ്മീഷന് മാപ്പപേക്ഷ എഴുതി നല്‍കി.
 
എന്‍ ഡി എ നയിച്ച ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെയായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍