സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് കളമൊരുങ്ങിയാല്‍ കെ കരുണാകരനൊപ്പം തിരികെയെത്തിയ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് കെ മുരളീധരന്‍.
ഇതിനായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടപടി എടുക്കണമെന്നും. അതിനായി സുധീരന്‍ മുന്നോട്ട് വരുമെന്നും, അദ്ദേഹം ഈ വിഷയത്തില്‍ ഉറപ്പ് നല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, മുരളീധരന് അര്‍ഹിക്കുന്ന അംഗീകാരം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇനിയും അംഗീകാരം ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.