കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണമെന്ന് കെ മുരളീധരന്‍. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഭിന്നത ദിവസം ചെല്ലുംതോറും കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സുധീരന്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണം. ചില തീരുമാനങ്ങളില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഈ ഭിന്നത രൂക്ഷമായിരിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ പ്രശ്നം രൂക്ഷമാകും അതിനാല്‍ അടിയന്തരമായി ഏകോപനസമിതി മാസത്തില്‍ ഒരുതവണ വിളിക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.