ദേശീയ ഗെയിംസ്: മുരളീധരന്‍ രാജിവെക്കില്ല

തിങ്കള്‍, 2 ഫെബ്രുവരി 2015 (10:51 IST)
ദേശീയ ഗെയിംസ് അക്രഡിറ്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം കെ മുരളീധരന്‍ എം എല്‍ എ  രാജിവെയ്ക്കില്ല. നേരത്തെ  ദേശീയ ഗെയിംസില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ മുരളീധരന്‍ എം എല്‍ എ രാജിവെക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് മുരളീധരന്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച പരാതികള്‍ ഗെയിംസിന് ശേഷം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മുരളീധരന് ഉറപ്പ് നല്‍കി.

ദേശീയ ഗെയിംസിലെ അഴിമതി ആരോപണമുന്നയിച്ച് നേരത്തെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയും രാജിവെച്ചിരുന്നു. ഉദ്ഘാടനചടങ്ങില്‍ വന്‍ തോതില്‍ പണം ചിലവഴിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക